ക്രിക്കറ്റ് കളിക്കുന്നതിനിടെ അസ്വസ്ഥത.. കളിനിർത്തി വെള്ളം കുടിച്ചു.. പിന്നാലെ എൽഐസി ഓഫീസർ..

ക്രിക്കറ്റ് കളിക്കുന്നതിനിടെ എൽഐസി ഓഫീസർ കുഴഞ്ഞുവീണു മരിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയലാണ് സംഭവം. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഡെവലപ്‌മെൻറ് ഓഫീസർ ആണ് കളിക്കിടെ വെള്ളം കുടിച്ചതിനെത്തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്. സിപ്രി ബസാർ പ്രദേശത്തെ നൽക്ഗഞ്ച് നിവാസിയായ 30കാരൻ രവീന്ദ്ര അഹിർവാറാണ് മരിച്ചത്.

സൗഹൃദ മത്സരത്തിനിടെ ബൗൾ ചെയ്യുന്നതിനിടെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും വെള്ളം കുടിച്ചതിന് ശേഷം ഛർദ്ദിക്കുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഝാൻസിയിലെ ഗവൺമെൻറ് ഇൻറർ കോളജ് (ജിഐസി) ഗ്രൗണ്ടിലാണ് സംഭവം നടക്കുന്നത്. ആഴ്ചകൾക്ക് ശേഷമാണ് രവീന്ദ്ര അവിടെ കളിക്കാൻ പോകുന്നത്. കുഴഞ്ഞുവീണ ഉടനെ സഹപ്രവർത്തകർ അദ്ദേഹത്തെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Articles

Back to top button