പുറമേ നോക്കിയാൽ തിരക്കുള്ള അങ്ങാടിക്കട… പക്ഷെ ഉള്ളിലെ രഹസ്യം….

നെയ്യാറ്റിൻകരയിലും സമീപ പ്രദേശങ്ങളിലും എക്സൈസ് നടത്തിയ പരിശോധനയിൽ 11 ഗ്രാം എം ഡി എം എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കൾ അറസ്റ്റിലായി. മലയിൻകീഴ് സ്വദേശിയും ഇപ്പോൾ ശംഖുംമുഖം താമസിക്കുന്നതുമായ ഷംനു ( 30 ) വെള്ളനാട് സ്വദേശി ദിലീപ് ( 42 )എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കേസ് എടുത്തത്. ഷംനു നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് ഉദ്യേഗസ്ഥർ അറിയിച്ചു. വെള്ളനാട് ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള അങ്ങാടിക്കടയിലെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിക്കച്ചവടം പിടികൂടിയത്.

Related Articles

Back to top button