ഐഡി കാർഡിൽ പേരിൽ അക്ഷരത്തെറ്റ്.. യുവാവ് ജീവനൊടുക്കി..
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി മുന്നോട്ട് പോകുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും, ഇതിനെ എതിർത്ത് സംസ്ഥാന സർക്കാരും പരസ്പരം കൊമ്പുകോർക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ യുവാവ് ജീവനൊടുക്കി. ഹൗറ സ്വദേശി 30 കാരനായ ജാഹിർ മാലാണ് മരിച്ചത്. ഉലുബെരിയയിലെ ഖലിസനി സ്വദേശിയായിരുന്നു. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഐഡി കാർഡിലെ പേരിൽ അക്ഷരത്തെറ്റ് കണ്ടെത്തിയതിനെ തുടർന്ന് യുവാവ് കടുത്ത മനോവിഷമത്തിലായിരുന്നു എന്നാണ് കുടുംബം പറയുന്നത്.



