രാജ്യത്തെ ഏറ്റവും മലിനമായ നഗരം… ‍‍ഡൽഹിയ്ക്ക് വെറും ആറാം സ്ഥാനം…

ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്. സമീപ പ്രദേശങ്ങളായ ഗാസിയാബാദിനും നോയിഡയ്ക്കും പിന്നിലായാണ് ഡൽഹിയുടെ സ്ഥാനം. സെൻറർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. 2025 ഒക്ടോബറിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പഠനം പുറത്ത് വന്നിട്ടുള്ളത്. തുടർച്ചയായ അന്തരീക്ഷ വായു ഗുണനിലവാര നിരീക്ഷണ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഈ പഠനം, രാജ്യത്തുടനീളം വായു ഗുണനിലവാരം ആശങ്കാജനകമായി കുറയുന്നതിനെ എടുത്തു കാണിക്കുന്നു. പ്രത്യേകിച്ച് ഇന്തോ-ഗംഗാ സമതലത്തിലും ദേശീയ തലസ്ഥാന മേഖലയിലും ആണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്

Related Articles

Back to top button