തദ്ദേശ തിരഞ്ഞെടുപ്പ്… തിരുവനന്തപുരത്ത് രണ്ടാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്… മേയർ സ്ഥാനാർത്ഥി ആയി…

തിരുവനന്തപുരത്ത് രണ്ടാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 15 സീറ്റിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കെഎസ് ശബരീനാഥൻ കോൺഗ്രസിൻറെ മേയർ സ്ഥാനാർഥിയാകുമെന്ന് എഐസിസി ജനറൽസെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. നേമത്ത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് നേമം ഷജീർ സ്ഥാനാർഥിയാകും. വി‍ജ്ഞാപനത്തിന് പിന്നാലെ എൽഡിഎഫും രണ്ടു ദിവസത്തിനകം ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം. മുൻ എംഎൽഎ കെഎസ് ശബരീനാഥനെ കളത്തിലിറക്കി തിരുവനന്തപുരം കോർപറേഷനിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഒരു മുഴം മുമ്പെയാണ് കോൺഗ്രസ്. മുഖ്യ ചുമതല വഹിക്കുന്ന മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻറെ നേതൃത്വത്തിൽ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ശബരീനാഥൻ തന്നെയാണ് പാർട്ടിയുടെ മേയർ സ്ഥാനാർഥിയെന്ന് വ്യക്തത വരുത്തിയിരിക്കുകയാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.

Related Articles

Back to top button