യുവതി പ്രണയം നിരസിച്ചു, യുവതിയുടെ അച്ഛനെ വെടിവച്ച് കൊന്ന് ബി ഫാം വിദ്യാർത്ഥി

വിവാഹാഭ്യർത്ഥന നിരസിച്ചു, ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തി 23കാരൻ. നോയിഡയിലാണ് സംഭവം. മൂന്നാം വ‍ർഷ ബിഫാം വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ദീപക് ഗോസ്വാമി എന്ന 23കാരനാണ് അറസ്റ്റിലായത്. 2022 മുതൽ മെഡിക്കൽ റെപ് ജോലിയാണ് ദീപക് ചെയ്തിരുന്നത്. ഗ്രേറ്റർ നോയിഡയിൽ സ്ഥല കച്ചവടം ചെയ്തിരുന്ന 45കാരനായ മഹിപാൽ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകളെ ദീപകിന് വിവാഹം ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ യുവതി താൽപര്യമില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ഇയാളിൽ നിന്ന് തോക്ക്, തിരകൾ, ഐഫോൺ, മോട്ടോർ സൈക്കിൾ എന്നിവ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ധൂം ബൈപാസിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

Related Articles

Back to top button