വിവാദങ്ങൾക്ക് ശേഷം രാഷ്ട്രീയ പൊതുയോഗത്തില്‍ പങ്കെടുത്ത് രാഹുൽ.. വേദിയൊരുക്കിയത്…

ലൈംഗികാരോപണ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുയോഗത്തില്‍ പങ്കെടുത്ത് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് കല്ലടിക്കോട് നടന്ന യൂത്ത് ലീഗിന്റെ പൊതുസമ്മേളനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത്. ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മാങ്കൂട്ടത്തില്‍ ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നത്.

കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചതില്‍ പിന്നെ കോണ്‍ഗ്രസിന്റെ ഒരു പരിപാടികളിലും രാഹുല്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍മാര്‍ രാപ്പകല്‍ മത്സരം അവസാനിപ്പിച്ചുകൊണ്ട് പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. പിന്നാലെയാണ് യൂത്ത് ലീഗിന്റെ പരിപാടിയിലും രാഹുല്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button