അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായി….പരിഹാരക്രിയകള്‍ വൈകാതെ പൂര്‍ത്തിയാക്കാനും പൊതുയോഗ തീരുമാനം….

പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്ന് പള്ളിയോട സേവാ സംഘം പൊതുയോഗം. തന്ത്രി നിർദ്ദേശിച്ച പരിഹാരക്രിയകൾ വൈകാതെ പൂർത്തിയാക്കാനും തീരുമാനമുണ്ട്. ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന പള്ളിയോട സേവാസംഘം നേതൃത്വത്തിന്റെ തീരുമാനത്തെ പാടെ തള്ളുന്നതാണ് പൊതുയോഗ തീരുമാനം.
ഉരുളി വെച്ച് എണ്ണ സമർപ്പണം, പതിനൊന്നു പറയുടെ സദ്യ എന്നിവയാണ് പരിഹാരമായി തന്ത്രി നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ, പരിഹാരക്രിയകൾ എന്ന് ചെയ്യണം എന്നതിൽ തീരുമാനമായിട്ടില്ല. അഷ്ടമിരോഹിണി നാളിൽ ദേവന് നിവേദിക്കും മുൻപ് ദേവസ്വം മന്ത്രി വിഎൻ വാസവൻ അടക്കം പ്രധാനപ്പെട്ട ആളുകൾക്ക് സദ്യ വിളമ്പിയത് നേരത്തെ വിവാദമായിരുന്നു.



