പി എം ശ്രീയിൽ വീഴ്ച സമ്മതിച്ച് സിപിഎം.. ചർച്ചയില്ലാതെ കരാറിൽ ഒപ്പിട്ടത് വീഴ്ചയെന്ന് എംവി ഗോവിന്ദൻ…
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിലെ വീഴ്ച സമ്മതിച്ച് സിപിഎം. പിഎം ശ്രീയിൽ വീഴ്ചയുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ചർച്ചയില്ലാതെ ഒപ്പിട്ടുവെന്നും അതിൽ വീഴ്ചയുണ്ടായെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മന്ത്രിസഭ പൂർണമായ അർത്ഥത്തിലും ഇടതുമുന്നണിയും ചർച്ച നടത്തിയിട്ടില്ലെന്നും അത് വീഴ്ചയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷവും ചില വിദഗ്ധരും അതിനെ വിമർശിച്ചുകണ്ടു. നവംബർ ഒന്നിന് നടന്നത് പ്രഖ്യാപനം മാത്രമാണ്. വർഷങ്ങൾ നീണ്ട പ്രയത്നം അതിന് പിന്നിലുണ്ട്. വിഡി സതീശൻ പ്രതിപക്ഷ നേതാവാണ്. തദ്ദേശസ്ഥാപനങ്ങൾ എല്ലാം ഭരിക്കുന്നത് ഇടതുമുന്നണിയല്ല.യുഡിഎഫ് ഭരിക്കുന്ന സ്ഥാപനങ്ങൾ അടക്കം പദ്ധതിയുടെ ഭാഗമാണ്. നാലര വർഷം മിണ്ടാതിരുന്ന പ്രതിപക്ഷമാണ് ഇപ്പോൾ വിമർശനവുമായി ഇറങ്ങുന്നത്. എന്ത് കള്ളവും പറയാൻ മടിയില്ലാത്ത പ്രതിപക്ഷ നേതാവും അതിനൊപ്പം നിൽക്കുന്ന ദരിദ്രരുമാണുള്ളത്. ഇനി ലക്ഷ്യം ദാരിദ്ര്യ ലഘൂകരണമാണ്. ക്ഷേമത്തിൻറെ തുടർച്ചയാണ് ആഗ്രഹിക്കുന്നത്. ക്ഷേമപെൻഷൻ കേന്ദ്രസർക്കാർ അനുഭാവ നിലപാടെടുത്താൽ 2500 ആക്കും. കേന്ദ്ര,ഉപരോധം നീക്കിയാൽ വേണമെങ്കിൽ 3000ഉം ആക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.



