മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം…

ചെന്നീര്‍ക്കരയില്‍ ഒന്നര വയസുകാരൻ മരിച്ചത് കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങിയെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പന്നിക്കുഴി സ്വദേശി സാജൻ- സോഫിയ ദമ്പതികളുടെ മകൻ സായ് ആണ് മരിച്ചത്. മുലപ്പാൽ നെറുകയിൽ കയറി മരിച്ചെന്നായിരുന്നു പ്രാഥമിക നി​ഗമനം.

പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button