ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 9 പേർക്ക് ദാരുണാന്ത്യം..

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം. ഏകാദശി ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു. കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ദുരന്തത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി.



