പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെച്ചുള്ള കത്ത് തയ്യാർ..

പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ വിവരം അറിയിക്കും. മന്ത്രിസഭ തീരുമാനം എന്ന നിലക്കാണ് ചീഫ് സെക്രട്ടറി കത്ത് അയക്കുക. അതേസമയം, പി എം ശ്രീയിൽ ഇനി വാക് പോര് വേണ്ടെന്ന നിലപാടിൽ സിപിഐ നേതൃത്വം. കണ്ണൂരിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് പ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.



