രാത്രി പത്തരയ്ക്ക് ശേഷം തന്റെ മാലയും താലിയും കാണാതായെന്ന് കോൺ​ഗ്രസ് വനിതാ നേതാവ്; ആരുടെയെങ്കിലും കയ്യിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും അഭ്യർത്ഥന

തന്റെ മാലയും താലിയും കാൺമാനില്ലെന്ന പരാതിയുമായി കോൺ​ഗ്രസ് വനിതാ നേതാവ്. കെ.പി.സി.സി. ഡിജിറ്റൽ മീഡിയാ സെൽ അംഗം വീണ എസ്.നായരാണ് തന്റെ മാലയും താലിയും കാണാനില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.. തൻറെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാലയും താലിയും കാണാതായ വിവരം വീണ എസ് നായർ പങ്കുവച്ചിരിക്കുന്നത്. 26-ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം മാലയും താലിയും കാണ്മാനില്ലെന്നാണ് വീണ പറയുന്നത്.

വീണ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

26-ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാൺമാനില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. മാലയുടെ ചിത്രം ചുവടെ ചേർക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയിൽ പെടുന്നെങ്കിൽ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Contact @തിലകൻ 8921285681

Related Articles

Back to top button