തൃശൂരിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

തൃശൂർ കുതിരാനിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ ബിജുവിന് പരിക്ക് . ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. ബിജു ചികിത്സയിലാണ്.

അതിനിടെ തിരുവനന്തപുരം വിതുര മണലിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടനയെ ഉൾവനത്തിലേക്ക് കടത്തിവിടാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. വനം വകുപ്പിൻറെ നേതൃത്വത്തിലാണ് ദൗത്യം. ആനയെ 15 കിലോമീറ്ററിൽ കുടുതൽ ഉൾവനത്തിലേക്ക് കടത്തിവിടാനാണ് ശ്രമം. മേഖലയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. പ്രശ്നത്തിൽ സ്ഥിരം പരിഹാരം ആവശ്യപ്പെട്ട്‌ നാട്ടുകാർ പ്രതിഷേധത്തിലാണ്.

Related Articles

Back to top button