പിഎം ശ്രീ വിവാദം: എൽഡിഎഫിനും സർക്കാരിനും ഇന്ന് അതിനിർണായകം

പിഎം ശ്രീ യെ ചൊല്ലി എൽഡിഎഫിലെ വലിയ പൊട്ടിത്തെറിക്കിടെ നിർണ്ണായക മന്ത്രിസഭായോഗം ഇന്ന്. സിപിഐ മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടെങ്കിലും മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കും. അതെ സമയം അനുനയ നീക്കത്തിന്റ ഭാഗമായി കാബിനെറ്റ് യോഗം വൈകീട്ട് മൂന്നരയിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 9 നു സിപിഐ അവയ് ലബിൾ സെക്രട്ടറിയേറ്റ് ചേരും. കരാർ റദ്ദാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. എസ്‌എസ്‌കെ ഫണ്ട് വാങ്ങി പിഎം ശ്രീ യിൽ മെല്ലെ പോക്ക് നടത്താം എന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉയർത്തുന്നുണ്ടെങ്കിലും സിപിഐ വഴങ്ങില്ല. രണ്ട് തവണ മന്ത്രിസഭ ചർച്ച ചെയ്തു മാറ്റിവച്ച വിഷയത്തിൽ വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെ ആണ് ഒപ്പിട്ടത്. അതിൽ റൂൾസ് ഓഫ് ബിസിനസ് വീഴ്ച ഉണ്ടെന്ന വിലയിരുത്തൽ ഉണ്ട്

Related Articles

Back to top button