മൃതദേഹം സംസ്കരിക്കാൻ ഒരു തുണ്ട് ഭൂമിയില്ല…സ്വന്തം ഭൂമിയിൽ ഒരിടം നൽകി വീട്ടമ്മ……..

കൊല്ലം: സംസ്കരിക്കാൻ ഒരു തുണ്ട് ഭൂമിയില്ലാതെ മരിച്ച ഇതര മതസ്ഥനായ അയല്‍വാസിക്ക് അന്ത്യവിശ്രമത്തിന് സ്ഥലം വിട്ടു കൊടുത്ത് ഒരു വീട്ടമ്മ. മപത്തനാപുരം മുന്‍ പഞ്ചായത്ത് അംഗം എം വി മിനിയാണ് ആ വലിയ മനസ്സിന്റെ ഉടമ.
പൂങ്കുളഞ്ഞി സ്വദേശിനിയായ മിനിയുടെ അയല്‍വാസിയാണ് ചരുവിള പുത്തന്‍വീട്ടിൽ വര്‍ഗീസ്. എണ്‍പതുകാരനായ വര്‍ഗീസ് മരിച്ചത് കഴിഞ്ഞ ദിവസം രാത്രിയാണ്. രോഗിയായ ഭാര്യക്കൊപ്പം വാടക വീട്ടിലാണ് താമസം. സംസ്കരിക്കാൻ ഒരു തുണ്ട് ഭൂമിയില്ല. പഞ്ചായത്തിൽ പൊതുശ്മശാനമില്ല. വര്‍ഗീസിന്റെ ബന്ധുക്കളും കൈയൊഴിഞ്ഞു. ഇതര മതക്കാരിയെ വിവാഹം ചെയ്തതിനാൽ പള്ളിക്കാരും കയ്യൊഴിഞ്ഞു. ഇനിയെന്ത് എന്നാലോചിച്ച് നാട്ടുകാർ നട്ടംതിരിയുമ്പോഴാണ് മിനി മുന്നോട്ട് വരുന്നത്. പൂങ്കുളഞ്ഞിയിൽ വീട് വെയ്ക്കാൻ വാങ്ങിയ ഭൂമിയിൽ അന്ത്യവിശ്രമത്തിന് സ്ഥലം നല്‍കാമെന്ന് സമ്മതിച്ചു.



