വർക്ക് ഫ്രം ഹോം പരസ്യം കണ്ട് ചാടി വീഴല്ലേ!, ജയിലിൽ കിടക്കേണ്ടി വരും..

ഓരോ ദിവസം കഴിയുന്തോറും പുതിയ തരം തട്ടിപ്പുകളുടെ വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അടുത്തകാലത്തായി സ്ഥിരമായി കേൾക്കുന്ന ഒരു തട്ടിപ്പാണ് ആളുകളുടെ അക്കൗണ്ട് വാടകയ്ക്ക് എടുത്ത് നടത്തുന്ന Money Mule തട്ടിപ്പ്. ഇതിൽ മുന്നറിയിപ്പ് നൽകി സ്റ്റാർട്ട്അപ്പ് സംരംഭകനായ ടോണി പോൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുകയാണ്.

വർക്ക് ഫ്രം ഹോം ജോലി എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ കാണുന്ന 90 ശതമാനം ജോലികളും തട്ടിപ്പാണെന്നാണ് ടോണി പോൾ പറയുന്നത്. ‘കേരളത്തിൽ ഓൺലൈൻ തട്ടിപ്പുകാർ വർക്ക് ഫ്രം ഹോം ജോലി എന്ന പേരിൽ വൻ തോതിൽ Money mules recruitment നടത്തുന്നുണ്ട്. ഈ ഓപ്പറേഷനിൽ Money Mules ആകെ ചെയ്യുന്നത് സ്വന്തം അക്കൗണ്ടിൽ വരുന്ന പണത്തിൽ നിന്നൊരു ചെറിയ കമ്മീഷൻ കഴിച്ചുള്ള തുക അവർ പറയുന്ന അക്കൗണ്ടിലേക്ക് trasnfer ചെയ്യുക എന്നത് മാത്രമാണ്. ഈ കാര്യം ചെയ്യുന്ന Money Mules വിചാരിച്ചിരിക്കുന്നത് തങ്ങൾ ചെയ്യുന്നത് യഥാർത്ഥത്തിൽ ഉള്ള ജോലി ആണ് എന്നതാണ്. Money Mules രണ്ടു രീതിയിൽ ആണ് പെടാൻ പോകുന്നത്. ഒന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ enabler എന്ന രീതിയിലാണ്. രണ്ടാമത്തെ കാര്യം വലിയ തുകകൾ അക്കൗണ്ടിൽ വരുമാനമായി വന്നാൽ നിങ്ങൾ അതിന്റെ മേൽ ടാക്സ് അടക്കാൻ ബാധ്യസ്ഥർ ആണ് എന്നതാണ്. കേന്ദ്ര ഏജൻസികളും, സ്റ്റേറ്റ് പൊലീസും വളരെ വലിയ രീതിയിൽ ഇത്തരം നെറ്റുവർക്കുകൾ പൊളിക്കാൻ തുടങ്ങിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം ജോലി എന്ന് പറഞ്ഞു Money Mule recruitment പരസ്യം ചെയ്യുന്ന സോഷ്യൽ മീഡിയ influencers പലരെയും അടുത്ത് തന്നെ കാക്കനാട് ജയിലിൽ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. നിങ്ങളോ നിങ്ങളുടെ പരിചയക്കാരോ ഇത്തരത്തിൽ Money Mule ഓപ്പറേഷന്റെ ഭാഗമായിട്ടുണ്ട് എങ്കിൽ നിയമ സഹായം തേടുക. ഇപ്പോഴും ചെയ്യുന്നുണ്ട് എങ്കിൽ ആ എൻജിൻ ഓഫ് ചെയ്യുക . ഏറ്റവും സങ്കടകരമായ കാര്യം സാധാരണക്കാർ ആയ വീട്ടമ്മമാർ ആണ് ഈ കെണിയിൽ പെടുന്നത് എന്നതാണ്.’- ടോണി പോൾ കുറിച്ചു.

Related Articles

Back to top button