മൂന്നാർ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ… ഒഴിവായത് വൻ അപകടം

മൂന്നാർ പള്ളിവാസലിൽ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. രാത്രിയാത്ര നിരോധിച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. പ്രദേശത്ത് കുടുതൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കൊച്ചി – ധനുഷ് കോടി ദേശീയപാതയുടെ രണ്ടാം ബ്രിഡ്ജിന്റെ നിർമാണം നടക്കുന്ന മേഖലയിൽ തന്നെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. അശാസ്ത്രീയ നിർമാണവും മണ്ണെടുപ്പുമാണ് മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ മുതൽ വാഹനങ്ങൾ ഭാഗികമായി കടത്തി വിടാൻ തുടങ്ങി. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button