എൽഡി ക്ലര്‍ക്കിന്‍റെ ആത്മഹത്യ…ഗുരുതര ആരോപണവുമായി യുഡിഎഫ്…

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താനുള്ള സമ്മർദ്ദം മൂലമാണ് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ എല്‍ഡി ക്ലര്‍ക്കായ അജീഷ് ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി യുഡിഎഫ്. ഇടതു കൗണ്‍സിലര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പൊലീസില്‍ പരാതി നൽകിയതായും കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്‌സൺ വെള്ളറ അബ്ദു പറഞ്ഞു.

അതിനിടെ, കൊടുവള്ളി നഗരസഭയിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായ നൂറോളം പേര്‍ കലക്ടറുടെ ചേംബറിനു മുന്നില്‍ പ്രതിഷേധവുമായെത്തി. കൊടുവള്ളി നഗരസഭയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന എല്‍ഡി ക്ലാര്‍ക്ക് അജീഷ് ഈ മാസം 19നാണ് ജീവനൊടുക്കിയത്. ഇടത് കൗണ്‍സിലര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് വരുത്താനായി അജീഷില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണ് യുഡിഎഫ് ആരോപിക്കുന്നത്. അജീഷിന്‍റെ കംപ്യൂട്ടര്‍ ലോഗിന്‍ ഐ ഡിയും പാസ് വേഡും ദുരുപയോഗം ചെയ്തതായി സംശയിക്കുന്നു. ഇക്കാര്യത്തില്‍ ഇടതു കൗണ്‍സിലര്‍മാരുടെ പങ്കുള്‍പ്പെടെ അന്വേഷിക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ വെള്ളറ അബ്ദു ആവശ്യപ്പെട്ടു.

Related Articles

Back to top button