പുതുപ്പള്ളി പഞ്ചായത്തിൻറെ വികസന സദസ്സ് വേദിക്ക് മുന്നിൽ കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി പഞ്ചായത്തിന്റെ വികസന സദസ്സ് നടന്ന വേദിക്ക് മുന്നിൽ ചാണ്ടി ഉമ്മൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരിപാടിയുടെ പോസ്റ്ററിലും പ്രചരണ സാമഗ്രികളിലും അനുവാദമില്ലാതെ പേരും ചിത്രവും ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നിർമ്മാണം നിലച്ചു കിടക്കുന്ന മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേരിടുന്നതിരെയും ചാണ്ടി വിമർശനം ഉന്നയിക്കുന്നു. സംസ്ഥാന സർക്കാർ ഒന്നും ചെയ്യാതെ സിവിൽ സ്റ്റേഷൻ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത് രാഷ്ട്രീയ പാപ്പരത്തം ആണെന്നും ചാണ്ടി ഉമ്മൻ. വികസന സദസ്സ് തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ ചാണ്ടി ഉമ്മൻ പ്രതിഷേധം തുടർന്നു



