പ്രമീള ശശിധരൻ കോണ്‍ഗ്രസിലേക്ക്….ബിജെപിയിലെ വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്…

പാലക്കാട് ബിജെപിയിലെ വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ബ്ലോക് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷ്.

പ്രമീളാ ശശിധരന്‍ പാലക്കാട് എംഎല്‍എയുമായി വേദി പങ്കിട്ടതിന്റെ പേരില്‍ ബിജെപി നടപടി സ്വീകരിക്കുകയാണെങ്കില്‍ അവരെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. അതില്‍ യാതൊരു സംശയവുമില്ല – അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിലെ വിഭാഗീയതയില്‍ വെട്ടിലായിരിക്കുകയാണ് ബിജെപി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തതില്‍ ബിജെപി നേതൃത്വത്തിന് പ്രമീള ശശിധരന്‍ വിശദീകരണം നല്‍കി. പ്രമീള ശശിധരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടിലാണ് സി കൃഷ്ണകുമാര്‍.

Related Articles

Back to top button