യുവാവിനെ കുത്തിക്കൊന്ന സംഭവം.. പ്രതി പിടിയില്‍..

തിരുവനന്തപുരം കരമനയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ഇടഗ്രാമം സ്വദേശി ഷിജോയാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കഴുത്തിനോടു ചേര്‍ന്നാണ് ഷിജോക്ക് കുത്തേറ്റത്. കൊലപാതകവുമായി ബന്ധപ്പെട്ട് കരമന സ്വദേശി അജീഷാണ് പിടിയിലായത്.

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. അതേസമയം പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടില്ലെന്ന് വിവരം. കൊലപാതകം നടന്ന വീട്ടിലെ താമസക്കാരനായ അജയന്റെ സഹോദരിയുടെ ഭര്‍ത്താവാണ് പിടിയിലായ അജീഷ്.

Related Articles

Back to top button