ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞു.. നൂറ് അടി താഴ്ചയിലേക്ക്.. ഡ്രൈവര്‍ക്ക് ദാരുണാന്ത്യം…

ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 54കാരനായ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാറാണ് മരിച്ചത്. സഹയാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍കോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ച്ചുരം റോഡിലാണ് അപകടം സംഭവിച്ചത്.

നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന സഹായി ചാടി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടിയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Related Articles

Back to top button