മുട്ടിൽ മരംമുറി കേസ്….അന്വേഷണം ദുർബലമെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു….

കൊച്ചി: മുട്ടിൽ മരം മുറി കേസിൽ അന്വേഷണം ദുർബലമെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു. ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളാണ് കേസ് ദുർബലമാക്കുന്നത്. അന്വേഷിക്കുവിൻ, എന്നാൽ കണ്ടെത്തരുത് എന്ന രീതിയിലാണ് അന്വേഷണം. കർഷകർക്കെതിരായ നടപടി ഉദ്യോഗസ്ഥലത്തിൽ തുടരുകയാണ്. ഈ നടപടി നിർത്തിവെക്കാൻ കൃത്യമായ ഉത്തരവ് ഇടുകയാണ് വേണ്ടത്. മരം മുറി കേസിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ചീഫ് സെക്രട്ടറി ജയതിലകിന് അറിയാം. കേസ് സംബന്ധിച്ച പരസ്യ വിമർശനത്തിന് പിന്നാലെയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും കേസ് സിബിഐക്ക് വിടണമെന്നും ജോസഫ് മാത്യു ആവശ്യപ്പെട്ടു.



