വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം, ഭീഷണി, ഒളിവിൽ പോയ എൽപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

പോക്സോ കേസിൽ എൽപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുന്നത്ത് പറമ്പ് അബൂബക്കർ സിദ്ദീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിയാണ് അബൂബക്കർ സിദ്ദീഖ്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയത്.

സംഭവം പുറത്തു പറഞ്ഞാൽ പിതാവിനെ കൊല്ലുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെ‍ടുത്തിയിരുന്നു. ഒളിവിലുള്ള പ്രതിയെ പിടികൂടാൻ കഴിയാത്തതിനാലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സമാന കേസിൽ നേരത്തേയും അബൂബക്കർ സിദ്ദീഖിനെതിരെ പരാതി ഉയർന്നിരുന്നെങ്കിലും മാപ്പ് പറഞ്ഞതോടെ രക്ഷിതാക്കൾ പരാതി പിൻവലിക്കുകയായിരുന്നു.

Related Articles

Back to top button