ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി.. ദാരുണാന്ത്യം.. മരിച്ചത്….
കോട്ടയത്ത് ട്രെയിനിന് മുന്നിൽ ചാടി ഒരാൾ മരിച്ചു. കുമാരനെല്ലൂർ റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. എറണാകുളം- കൊല്ലം മെമു ട്രെയിന് മുന്നിലാണ് ചാടിയത്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് ട്രെയിനിന് മുന്നിലേക്ക് ചാടിയത് എന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണ്.