ലൈംഗികാരോപണ പരാതിയിൽ അച്ചടക്കനടപടി നേരിട്ട ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ സിപിഎം ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു….കാരണം…

സഹപ്രവർത്തകയുടെ പരാതിയെ തുടർന്ന് അച്ചടക്കനടപടി നേരിട്ട എൻ.വി വൈശാഖനെ സിപിഎം ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് വൈശാഖനെതിരെ നടപടിയെടുത്തത്. സിപിഎം കൊടകര ഏരിയാ കമ്മിറ്റി അംഗമായാണ് തിരിച്ചെടുത്തത്.

പാർട്ടിയുടെ അന്വേഷണത്തിൽ വൈശാഖൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ മുഖമായിരുന്നു വൈശാഖൻ. അതിനിടെയാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നത്.

Related Articles

Back to top button