ഉപഭോക്താക്കൾ ശ്രദ്ധിക്കുക! എസ്ബിഐ സേവനങ്ങൾ താൽക്കാലികമായി മുടങ്ങി; പകരം എന്ത് ചെയ്യാം?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഡിജിറ്റൽ സേവനങ്ങൾ ശനിയാഴ്ച പുലർച്ചെ ഒരു മണിക്കൂറോളം താൽക്കാലികമായി തടസ്സപ്പെട്ടു. ഒക്ടോബർ 25 ശനിയാഴ്ച പുലർച്ചെ 1:10 മുതൽ 2:10 വരെ ആണ് സേവനങ്ങൾ ലഭ്യമല്ലാതായത്. ഡിജിറ്റൽ ബാങ്കിംഗ് സംവിധാനങ്ങളിൽ ചില ടെക്നിക്കൽ അപ്‌ഗ്രേഡ് ജോലികൾ നടക്കുന്നതിനാലാണ് താൽക്കാലിക തടസ്സമുണ്ടായത്.

സേവന മുടക്കത്തിൽ യുപിഐ (UPI), ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (IMPS), യോനോ ആപ്പ്, ഇന്റർനെറ്റ് ബാങ്കിങ്, നാഷണൽ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാൻസ്ഫർ (NEFT), റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS) എന്നിവ ഉൾപ്പെടുന്ന പ്രധാന സേവനങ്ങൾ തടസ്സപ്പെട്ടു.
എന്നാൽ ബാങ്ക് പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ 2:10 മുതൽ എല്ലാ സേവനങ്ങളും സാധാരണ നിലയിലായതായി ബാങ്ക് അറിയിച്ചു.

ഉപഭോക്താക്കൾ ചെയ്യേണ്ടത്

എസ്ബിഐ ഉപഭോക്താക്കൾക്ക് ഇത്തരം സേവന തടസ്സങ്ങൾ നേരിടുമ്പോൾ താഴെ പറയുന്ന മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്:

എടിഎം സേവനങ്ങൾ: പണം പിൻവലിക്കൽ, ബാലൻസ് പരിശോധിക്കൽ തുടങ്ങി അടിയന്തര ഇടപാടുകൾക്കായി ഉപയോഗിക്കാം.

യുപിഐ ലൈറ്റ്: ചെറിയ തുകയുടെ (₹1,000-ൽ താഴെ) ഇടപാടുകൾ പിന്‍ ഇല്ലാതെയും വേഗത്തിലും നടത്താൻ ഈ സംവിധാനം സഹായിക്കും.

ബാങ്ക് ഉപഭോക്താക്കളോട് തങ്ങളുടെ ഇടപാടുകൾ തടസ്സസമയം പരിഗണിച്ച് ആസൂത്രണം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.

UPI ലൈറ്റ് എന്താണ്?

₹1,000ൽ താഴെ ഉള്ള ഇടപാടുകൾ പിന്‍ നമ്പർ ഇല്ലാതെയും വേഗത്തിലും നടത്താനാകുന്ന സംവിധാനം.

ഒരു ദിവസം പരമാവധി ₹5,000 വരെ ലോഡ് ചെയ്യാം.

ഈ ഇടപാടുകൾ ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ കാണിക്കപ്പെടില്ല, വാലറ്റിലേക്ക് ലോഡ് ചെയ്ത തുക മാത്രം രേഖപ്പെടുത്തും.


Related Articles

Back to top button