കൊല്ലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ….

കൊല്ലത്ത് വിൽപനക്കെത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. വിൽപനയ്ക്ക് എത്തിച്ച 1.300 ഗ്രാം എംഡിഎംഎയുമായിട്ടാണ് യുവാക്കൾ പിടിയിലായത്. ഇഞ്ചവിള സ്വദേശി മിഥുൻ കെ പോൾ, കരീപ്ര മടന്തക്കോട് സ്വദേശി ശ്യാം കുമാർ എന്നിവരിൽ നിന്നാണ് മീഡിയം അളവിലുള്ള നാല് പാക്കറ്റ് എംഡിഎംഎ പിടിച്ചെടുത്തത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന്റെ നിർദ്ദേശ പ്രകാരം ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
ഇന്നലെ രാത്രി 8.30 യോടെ ഡാൻസാഫ് സംഘവും കൊട്ടിയം പോലീസും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. മറ്റൊരു ലഹരി കച്ചവടക്കാരനിൽ നിന്നാണ് 6000 രൂപ നൽകി മിഥുൻ എംഡിഎംഎ വാങ്ങിയത്. ശേഷം ശ്യാമിന് 3000 രൂപക്ക് ഒരു ഗ്രാം എംഡിഎംഎ കൈമാറുന്നതിനിടയിൽ ഇരുവരും പടിയിലാവുകയായിരുന്നു.



