പിഎം ശ്രീ: കേരളം സാഷ്ടാംഗം  പ്രണമിച്ചു; സിപിഐയുടെ നിലപാട് എന്താകുമെന്നത് കൗതുകം..

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ആശയപരമായി വലിയൊരു അഭിപ്രായ വ്യത്യാസമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവനവന്റെ ആശയം വീട്ടുവീഴ്ച ചെയ്ത് ആരൊക്കെ സമരസപ്പെടുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ എന്തായാലും അങ്ങനെ സമരസപ്പെടാനില്ല. തമിഴ്‌നാടും ബംഗാളും ഒന്നും വീട്ടുവീഴ്ച ചെയ്തില്ല. . കേരളം സാഷ്ടാംഗം പ്രണമിച്ചു. സിപിഐയുടെ നിലപാട് എന്താകും എന്നുള്ളത് കൗതുകമുള്ള കാഴ്ചയായി. അത് എന്തായാലും 27ാം തിയ്യതി അറിയാം’,എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിഎം ശ്രീയെ ചൊല്ലി സംസ്ഥാനത്ത് വിവാദങ്ങള്‍ തുടരുകയാണ്. ഈ മാസം 16നാണ് പിഎം ശ്രീയില്‍ ഒപ്പുവെക്കേണ്ട ധാരണാപത്രം തയ്യാറാക്കിയത്. 23ന് ഡല്‍ഹിയിലെത്തി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പക്ഷേ, 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പിഎം ശ്രീയില്‍ സിപിഐ മന്ത്രി കെ രാജന്‍ എതിര്‍പ്പ് ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ധാരണാപത്രത്തില്‍ ഒപ്പുവെച്ച വിവരം അറിയിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

Related Articles

Back to top button