ഓറ‍ഞ്ച് സാരി, കറുത്ത ബ്ലൗസ്, മുഖത്ത് മാസ്കും.. ജ്വല്ലറിയിലെത്തിയ മധ്യവയസ്കയുടെ ഉഗ്രൻ ‘കൺകെട്ട്’.. പകരംവച്ച് കൊണ്ടുപോയത്…

സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ മധ്യവയസ്ക അതിവിദഗ്ധമായി നാല് ഗ്രാമിന്റെ മോതിരം മോഷ്ടിച്ചു. പത്തനംതിട്ട ജില്ലയിലെ ഏനാത്ത് നിലാമുറ്റം ജ്വല്ലറിയിലാണ് നാടകീയ മോഷണം നടന്നത്. മോഷ്ടിച്ച സ്വർണ്ണത്തിന് പകരം, കയ്യിൽ കരുതിയിരുന്ന ഭാരം കുറഞ്ഞ ഒരു ഗ്രാം മോതിരം തൽസ്ഥാനത്ത് വെച്ചാണ് ഇവർ ജ്വല്ലറി ഉടമയെ കബളിപ്പിച്ചത്.ഇതിന് ശേഷം ഒരു ഗ്രാമിൻ്റെ മറ്റൊരു മോതിരം പണം നൽകി വാങ്ങിയാണ് ഇവർ മടങ്ങിയത്.

എന്നാൽ മോഷണം ശ്രദ്ധയിൽപ്പെട്ട ഉടനെ ജ്വല്ലറി ഉടമ ഏനാത്ത് പൊലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button