പുഴയോരത്ത് ജാഗ്രതാ നിർദ്ദേശം… പീച്ചി ഡാമിന്റെ 4 ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് ഉയർത്തും

പീച്ചി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് (ഒക്ടോബർ 24 ) ഉച്ചയ്ക്ക് 12 മണിക്ക് നാല് സ്പിൽവേ ഷട്ടറുകൾ രണ്ട് ഇഞ്ച് (5 സെന്റിമീറ്റർ) വീതം ഉയർത്തുമെന്ന് പീച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കെ.എസ്.ഇ.ബി ചെറുകിട വൈദ്യുതി നിലയത്തിൽ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്. ഇന്നലെ (23.10.2025) രാവിലെ മുതൽ നിലയം വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നുവെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ നിലയത്തിലൂടെയുള്ള ഒഴുക്ക് തടസ്സപ്പെടുമെന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്.

Related Articles

Back to top button