ആലപ്പുഴയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണി.. കേസെടുത്ത് പൊലീസ്…

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തിയതോടെ കേസെടുത്ത് പൊലീസ്. മെഡിക്കല്‍ കോളേജില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു.അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


