ജി സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് എംഎ ബേബി; കൂടിക്കാഴ്ചയ്ക്ക് പിന്നിൽ…

സിപിഐഎം മുതിര്‍ന്ന നേതാവ് ജി സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പുന്നപ്ര വയലാര്‍ വാരാചരണങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയപ്പോഴാണ് സന്ദര്‍ശനം. കഴിഞ്ഞ ദിവസം എം എ ബേബി പങ്കെടുത്ത പരിപാടിയില്‍ നിന്ന് ജി സുധാകരന്‍ വിട്ടുനിന്നിരുന്നു. പാര്‍ട്ടി നേതൃത്വവുമായുള്ള ജി സുധാകരന്റെ പരിഭവം പരിഹരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് എംഎ ബേബിയുടെ സന്ദര്‍ശനം.
താന്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവത്തോടെ കാണാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ല എന്നുള്‍പ്പെടെയാണ് ജി സുധാകരന്റെ പരാതി. ജി സുധാകരന്റെ പരാതികള്‍ നിലനില്‍ക്കെ തന്നെയാണ് എംഎ ബേബിയുടെ സന്ദര്‍ശനമെന്നതിനാല്‍ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ ശ്രദ്ധേയവുമാണ്.


