സെമിനാർ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാനയിൽ വീണു; വിദ്യാർത്ഥിനിക്ക് പരിക്ക്

പാലക്കാട് റോഡ് സൈഡിലെ കാനയിൽ വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. പാലക്കാട് കാടാംക്കോടാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്ന് വിദ്യാർത്ഥിനി വീഴുകയായിരുന്നു. പെൺകുട്ടിയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവ് ഗുരുതരമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. എക്സൈസ് വകുപ്പിൻ്റെ സെമിനാർ കഴിഞ്ഞ് മടങ്ങുന്നതിനിടെ അൽ അമീൻ എഞ്ചിനിയറിങ്ങ് കോളേജിലെ എൽഎൽബി വിദ്യാർത്ഥിനി രഹത ഫർസാനക്കാണ് അപകടം പറ്റിയത്. പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണ് കാനയിൽ നിന്ന് പുറത്തെടുത്തത്. പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Related Articles

Back to top button