രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ആചാരലംഘനം.. വിമർശിച്ച് ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്, പിന്നാലെ വിശദീകരണം…

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് ഡിവൈഎസ്പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്. പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറിന്റേതാണ് വിവാദ സ്റ്റാറ്റസ്. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും തൊഴാന്‍ ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നുമുള്ള ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയാണ് സന്ദര്‍ശനമെന്നും ഇത് പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകിലെന്നുമാണ് മനോജിന്റെ സ്റ്റാറ്റസ്.

എന്നാൽ ട്രെയിന്‍ യാത്രയ്ക്കിടെ വാട്‌സ്ആപ്പില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം.അതിനിടെ ശബരിമലയില്‍ മാളികപ്പുറം ക്ഷേത്രത്തിന് പുറത്ത് തൊഴുതുനില്‍ക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ചിത്രം പിന്‍വലിച്ചു. രാഷ്ട്രപതി ഭവന്റെ പേജുകളില്‍ നിന്നാണ് ചിത്രം പിന്‍വലിച്ചത്. ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ഉള്‍പ്പെട്ട ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് ചിത്രം പിന്‍വലിച്ചത്.

Related Articles

Back to top button