പുലിപ്പേടിയിൽ നാട്ടുകാർ.. നാളെ സ്കൂളിന് അവധി പ്രഖ്യാപിച്ചു…

പുലിപ്പേടിയെ തുടർന്ന് നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.അട്ടപ്പാടി അഗളി മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂളിനാണ് അവധി പ്രഖ്യാപിച്ചത്. രണ്ട് ദിവസമായി പുലി സ്‌കൂള്‍ പരിസരത്തുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു.
അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു.തുടർന്നാണ് നാളെ സ്കൂളിന് അവധി നൽകിയിരിക്കുന്നത്.



