പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി.. വയോധിക തീപൊള്ളലേറ്റ് മരിച്ചു…

വയോധിക തീപൊള്ളലേറ്റ് മരിച്ചു. എണ്‍പത്തിയഞ്ചുകാരി തമ്പായിയാണ് മരിച്ചത്. രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.പയ്യന്നൂർ മാത്തിലിലാണ് സംഭവം.ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇവർക്ക് വാർദ്ധക്യസഹജമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പെരിങ്ങോം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles

Back to top button