മദ്യപാനം മാത്രമല്ല.. കരളിന് പണി തരുന്ന ഏഴ് ശീലങ്ങൾ…

നമ്മൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് കരളിന്റെ ആരോഗ്യം. പലപ്പോഴും കരളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു ധാരണ അമിത മദ്യപാനം മാത്രമാണ് കരളിന്റെ ആരോഗ്യത്തിന് പ്രശ്‌നമാകുന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല.

ഏഴ് ശീലങ്ങൾ കൂടി കരളിന്റെ ആരോഗ്യത്തെ സംബന്ധിച്ച് പ്രധാനമാണ്. അതിൽ ആദ്യത്തേത്, പെയിൻകില്ലറുകളുടെ അമിതമായ ഉപയോഗമാണ്. അവ കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കാം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് അടുത്ത പ്രശ്നം. ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ കരളിന് ആപത്താണ്.

ഉറക്കക്കുറവും ഒരു വില്ലനാണ്. ശരിയായ ഉറക്കം ലഭിക്കാത്തത്, അല്ലെങ്കിൽ ഉറങ്ങാത്തത്, കരളിന്റെ ആരോഗ്യത്തെ ബാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഹോർമോണൽ ബാലൻസിനെയും അവ ബാധിക്കും. വ്യായാമങ്ങൾ ഇല്ലാതെ, കൂടുതൽ ഇരിപ്പും കിടപ്പും ഉള്ളതായ ജീവിതശൈലിയും അപകടം വിളിച്ചുവരുത്തും. കൃത്യമായ സമയത്തല്ലാതെ, തോന്നിയ പോലെ ഭക്ഷണം കഴിച്ചാലും പെട്ടുപോകും. ദഹനത്തെ ബാധിക്കും എന്ന് മാത്രമല്ല കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യും.

വെള്ളം കുടിക്കുക എന്നതും കരളിനെ സംബന്ധിച്ച് പരമപ്രധാനമാണ്. നിറയെ വെള്ളം കുടിക്കുന്നത് കരളിൻ്റെ പ്രവർത്തനത്തെ കൂടുതൽ മികച്ചതാക്കും. മധുരമാണ് അടുത്തത്. അമിതമായ മധുരം കൊഴുപ്പടിയുന്നതിന് കാരണമാകുകയും കരളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും.

Related Articles

Back to top button