നിരീശ്വരവാദി കൂട്ടായ്മ ‘ലിറ്റ്മസ് 25’ ൽ തോക്കുമായെത്തിയത്..
കടവന്ത്ര സ്റ്റേഡിയത്തിൽ നിരീശ്വരവാദി കൂട്ടായ്മയുടെ പരിപാടിക്കിടെ തോക്കുമായെത്തിയത് ഉദയംപേരൂർ സ്വദേശി അജീഷെന്ന് പൊലീസ്. സിപിഎം നേതാവ് വിദ്യാധരൻ കൊലക്കേസിലെ മുഖ്യ സാക്ഷിയാണ് ഇയാൾ. പ്രതികളിൽ നിന്ന് തനിക്കും പിതാവിനും ഭീഷണി ഉള്ളതുകൊണ്ടാണ് തോക്കിന് ലൈസൻസ് എടുത്തതെന്ന് മൊഴി.
ഇന്ന് രാവിലെയാണ് കൊച്ചിയിൽ എസൻസ് ഗ്ലോബൽ വിഷൻ പരിപാടിക്കിടെ തോക്കുമായി അജീഷ് എത്തിയത്. പിന്നാലെ സ്റ്റേഡിയത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. പരിപാടിക്ക് പങ്കെടുക്കാനെത്തിയവരെ സ്റ്റേഡിയത്തിന് പുറത്തിറക്കിയാണ് പരിശോധന നടത്തിയത്.പരിശോധന അവസാനിച്ചതിന് പിന്നാലെ പരിപാടി പുനരാരംഭിച്ചു.



