കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി പീഡനം; പ്രതിയെ തിരിച്ചറിഞ്ഞു…

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 50-ലധികം ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം പ്രതിക്കായി തിരച്ചിൽ നടത്തുകയാണ്.
കഴിഞ്ഞ ദിവസമാണ് ഐടി ജീവനക്കാരിയായ 25കാരിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ഹോസ്റ്റൽ മുറിയിലായിരുന്നു സംഭവം.അതിക്രമിച്ച് കയറിയ അജ്ഞാതൻ ഉപദ്രവിക്കുകയും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.



