കെപിസിസിക്ക് ജംബോ പട്ടിക.. പുനഃസംഘടനയായി.. സന്ദീപ് വാര്യര്‍ അടക്കം 58 ജനറൽ സെക്രട്ടറിമാര്‍…

കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി. പുനഃസംഘടനാ പട്ടിക ഹൈക്കമാൻഡ് പുറത്തുവിട്ടു. കമ്മിറ്റിയിൽ പതിമൂന്ന് ഉപാധ്യക്ഷന്മാർ, 58 ജനറൽ സെക്രട്ടറിമാർ എന്നിങ്ങനെ ഉൾപ്പെടുന്നു. രാജ്മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, സി പി മുഹമ്മദ്, പന്തളം സുധാകരൻ, എ കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഇടം പിടിച്ചു.

സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്‍റാക്കി.തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പാലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്‍റായും നിയമിച്ചു.വിഎ നാരായണനാണ് കെപിസിസി ട്രഷറര്‍. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്.

Related Articles

Back to top button