അനന്തു അജിയുടെ ആത്മഹത്യ; മൂന്ന് വയസു മുതൽ പീഡിപ്പിച്ചെന്ന് മരണമൊഴി, നിധീഷ് മുരളീധരൻറെ കട തക‍ർത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ..

അനന്തു അജിയുടെ ആത്മഹത്യയിൽ ആരോപണം നേരിടുന്ന നിധീഷ് മുരളീധരൻറെ കട ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ് തകർത്തത്. നിലവിൽ നിധീഷ് ഒളിവിലാണെന്നാണ് വിവരം. അനന്തു അജിയുടെ ആത്മഹത്യയിൽ ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആർഎസ്എസിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് ദിവസങ്ങൾക്ക് മുൻപ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്. ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടായിരുന്നു ആത്മഹത്യ. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആർഎസ്എസിനെയോ നേതാക്കളെയോ കേസിൽ പ്രതിചേർത്തിട്ടില്ല. ആർഎസ്എസ് ശാഖയിൽ ലൈംഗിക ചൂഷണം നേരിട്ടെന്ന് ആരോപിക്കുന്ന അനന്തുവിൻറെ വിഡിയോ പുറത്ത് വന്നിരുന്നു. മരണമൊഴിയെന്ന പേരിൽ ഇൻസ്റ്റഗ്രാമിലാണ് അനന്തുവിൻറെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. വീടിന് അടുത്തുള്ള നീധീഷ് മുരളീധരനാണ് ലൈംഗീകമായി ചൂഷണം ചെയ്തതെന്നാണ് അനന്തുവിൻറെ വെളിപ്പെടുത്തൽ.

Related Articles

Back to top button