അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നു..
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. 2025 നവംബർ 25ന് പതാക ഉയർത്തൽ ചടങ്ങ് നടക്കുമെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രത്തിന്റെ ചിത്രങ്ങളും ട്രസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
പതാക ഉയർത്തൽ ചടങ്ങിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് സൂചന.
ഇന്ത്യയുടെ വാസ്തുവിദ്യാ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന സങ്കീർണ്ണവും അതിമനോഹരവുമായ കൊത്തുപണികളാണ് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം.
ക്ഷേത്രത്തിന്റെ ഓരോ കോണിലും രാമായണത്തിലെ കഥകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇത് സന്ദർശകർക്ക് വാസ്തുവിദ്യ മാത്രമല്ല, ഇന്ത്യയുടെ സമ്പന്നമായ പുരാണ, ആത്മീയ പാരമ്പര്യങ്ങളുമായി ബന്ധപ്പെടാനും സഹായിക്കുന്നു.
നൃത്യ മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥന മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഹാളുകൾ ക്ഷേത്രത്തിലുണ്ട്.