സ്കൂൾ ഹിജാബ് വിവാദം; ഹിജാബ് ധരിക്കാതെ വരാമെന്ന് സമ്മതപത്രം വേണമെന്ന് മാനേജ്മെന്റ്
എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രശ്നപരിഹാരം ഇനിയും അകലെ. ഹിജാബ് ഇല്ലാതെ വരാമെന്ന സമ്മതപത്രം നൽകിയാൽ കുട്ടിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലാണ് മാനേജ്മെന്‍റ്. എന്നാൽ സമ്മതപത്രം നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് അനസ് പറഞ്ഞു. നേരത്തെ നടന്ന സമവായ ചർച്ചയിൽ സ്കൂളിന്‍റെ നിബന്ധനകൾ അംഗീകരിക്കാമെന്ന് രക്ഷിതാവ് സമ്മതിച്ചിരുന്നു. എന്നാൽ ഇന്നലെ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് ശേഷമാണ് നിലപാട് മാറ്റിയത്. പനിയെത്തുടർന്ന് കുട്ടി ഇന്നും സ്കൂളിലെത്തില്ലെന്ന് രക്ഷിതാവ് പറഞ്ഞു. ഹൈക്കോടതി നിർദേശ പ്രകാരം സ്കൂളിനേർപ്പെടുത്തിയ പൊലീസ് സംരക്ഷണം തുടരും