ഗോൾഡ് ഫ്ലേക് സിഗരറ്റിൻ്റെ വ്യാജനുമായി 23കാരൻ….വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ പിടിയിൽ….

ഗോൾഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വിൽപന നടത്തി. പിടിയിലാവുമെന്നായപ്പോൾ വിദേശത്തേക്ക് കടന്ന 23കാരനെ മാസങ്ങൾക്ക് ശേഷം പിടികൂടി. ഐടിസി കമ്പനി വിപണിയിലെത്തിക്കുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് പാക്കറ്റുകള്‍ ആണ് യുവാവ് വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തിയത്.

കേസായതോടെ 23കാരൻ വിദേശത്തേക്ക് മുങ്ങി. സുല്‍ത്താന്‍ബത്തേരി പള്ളിക്കണ്ടി കായാടന്‍ വീട്ടില്‍ മുഹമ്മദ് യാസിന്‍ (23) നെയാണ് തലപ്പുഴ പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

Related Articles

Back to top button