മരട് മാതൃകയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ….നടപടികൾ ഉടൻ…

കൊച്ചി : കൊച്ചിയില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനുളള നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്. നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് താമസ യോഗ്യമല്ലാതായി മാറിയ കൊച്ചി വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം പൊളിക്കുന്നത്.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ഇതു സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുത്തു. ഫ്ളാറ്റ് പൊളിക്കാനുളള ടെന്‍ഡര്‍ നടപടികള്‍ പത്തു ദിവസത്തിനകം തുടങ്ങും. നാല് മാസത്തിനകം ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനാണ് തീരുമാനം. മരട് മാതൃകയിലാവും ഫ്ളാറ്റ് പൊളിക്കല്‍ നടക്കുക. ഇതിനായുളള കമ്പനികളെ കണ്ടെത്താനുളള ടെന്‍ഡര്‍ നടപടികൾ അടുത്ത പത്തു ദിവസത്തിനകം നടക്കും.

Related Articles

Back to top button