മകൻ തൻറെ മടിയിലേക്ക് കുഴഞ്ഞുവീണ് മരിച്ചു.. പിന്നാലെ പിതാവ് ഹൃദയം പൊട്ടി മരിച്ചു..
രോഗിയായ മകൻ തൻറെ മടിയിലേക്ക് കുഴഞ്ഞുവീണ് മരിച്ചത് കണ്ട പിതാവ് ഹൃദയം പൊട്ടി മരിച്ചു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ബനിഹാളിലെ തേഥാർ ഏരിയയിലെ 45കാരനായ ഷാബിർ അഹ്മദ് ഗാനിയയും മകൻ 14കാരനായ സാഹിൽ അഹ്മദുമാണ് മരിച്ചത്.
രോഗിയായ സാഹിലിനെയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു പിതാവ് ഷാബിർ അഹ്മദ്. വഴിമധ്യേ സാഹിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഷാബിറിൻറെ മടിയിലേക്കാണ് 14കാരനായ മകൻ കുഴഞ്ഞുവീണത്.
മകൻ മരിച്ചെന്ന് മനസ്സിലായതോടെ ദുഃഖം താങ്ങാനാകാത്ത നിമിഷത്തിൽ ഷാബിറിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ ബാനിഹാളിലെ സബ്-ജില്ല ആശുപത്രിയിലേക്ക് മാറ്റി.