മാവേലിക്കരയിലേക്ക് ഡ്രൈവിംഗ് ടെസ്റ്റ് തിരികെ എത്തുന്നു…. ചൊവ്വാഴ്ച മുതൽ മാവേലിക്കരയിൽ…..

മാവേലിക്കര- ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ച മാവേലിക്കര കെ.എസ്.ആർ.ടി.സി റീജിയണൽ വർക്ക് ഷോപ്പിലെ പുതിയതായി പണികഴിപ്പിച്ച ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കിൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുന്നു. ഒരു ഇടവേളക്ക് ശേഷമാണ് മാവേലിക്കരയിലേക്ക് ഡ്രൈവിംഗ് ടെസ്റ്റ് തിരികെ എത്തുന്നത്. നിലവിൽ ചാരുംമൂട്ടിലാണ് ടെസ്റ്റ് നടത്തുന്നത്. മാവേലിക്കര നിവാസികൾക്ക് 20 കിലോമീറ്റർ സഞ്ചരിച്ച് വേണമായിരുന്നു ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കുവാൻ പോകേണ്ടിയിരുന്നത്.
എം.എസ് അരുൺകുമാറിൻ്റെ എം.എൽ.എ ഫണ്ട് വിനിയോഗിച്ചാണ് പുതിയതായി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പണികഴിപ്പിച്ചത്. ഇനി മുതൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാവേലിക്കരയിലും മറ്റു ദിവസങ്ങളിൽ ചാരുംമൂട്ടിലുമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുക. ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി അധികൃതരുടെയും ഗതാഗത വകുപ്പിന്റെയും അനുമതി ലഭ്യമായിട്ടുണ്ട്.
21, ചൊവ്വാഴ്ച മുതൽ മാവേലിക്കരയിൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുമെന്ന് ജോ.ആർ.റ്റി.ഓ എം.ജി മനോജ് അറിയിച്ചു. ഇനി മുതൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റിനായിസ്ലോട്ട് ബുക്ക് ചെയ്തവർ മാവേലിക്കരയിലെ റീജിയണൽ വർഷോപ്പ് ടെസ്റ്റ് ഗ്രൗണ്ടിലാണ് ഹാജരാകേണ്ടത്.

Related Articles

Back to top button