‘ഓപ്പറേഷൻ സിന്ദൂർ’ ഒറ്റ രാത്രിയിൽ സംഭവിച്ചതല്ല.. ഒടുവിൽ അക്കാര്യം ലോകരാജ്യങ്ങളോട് വിശദീകരിച്ച് ഇന്ത്യ..
പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ‘ഓപ്പറേഷൻ സിന്ദൂർ’ ലോകരാജ്യങ്ങളിലെ സൈനിക മേധാവിമാരോട് വിശദീകരിച്ച് ഇന്ത്യ. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് യു എൻ സമാധാന സേനയിലെ സൈനിക മേധാവിമാരോട് ഇന്ത്യൻ കരസേനയാണ് വിശദീകരണം നടത്തിയത്. ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല ഓപ്പറേഷൻ സിന്ദൂർ. കൃത്യമായ ആസൂത്രണത്തിലൂടെയാണ് നടപ്പാക്കിയത്. ഭീകരതയ്ക്ക് നേരെയുള്ള ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഇതെന്നും ഇന്ത്യൻ കരസേന, യു എൻ സമാധാന സേനയിലെ സൈനിക മേധാവിമാരോട് വിശദീകരിച്ചു. ഇതുവരെ ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് അതിലും വലിയ തീവ്രതയിലും വ്യാപ്തിയിലും ഇന്ത്യ തിരിച്ചടി നൽകിയെന്നും കരസേന വിവരിച്ചു.